ഐന്‍ ദുബായ് ഉടനെ തുറക്കില്ലെന്ന് അധികൃതർ

ഐന്‍ ദുബായ് ഉടനെ തുറക്കില്ലെന്ന് അധികൃതർ

ദുബായ്: ലോകത്തെ ഏറ്റവും ഉയരമേറിയ നിരീക്ഷണചക്രം ഐന്‍ ദുബായ് ഉടനെ തുറക്കില്ലെന്ന് അധികൃതർ. നവീകരണ പ്രവർത്തനങ്ങള്‍ക്കായുളള ഐന്‍ ദുബായുടെ താല്‍ക്കാലിക അടച്ചുപൂട്ടല്‍ 2023 ലെ ആദ്യപാദം വരെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുളളത്. ഐന്‍ ദുബായുടെ സേവനം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുകയാണ്. വീണ്ടും തുറക്കുന്ന തിയതി തീരുമാനിച്ചാല്‍ ഉടനെ പ്രഖ്യാപനമുണ്ടാകുമെന്നും ഔദ്യോഗിക വെബ്സൈറ്റിലെ പ്രസ്താവന വ്യക്തമാക്കുന്നു. വീണ്ടും തുറക്കുമ്പോള്‍ ലോകമെമ്പാടുനിന്നുമെത്തുന്ന സന്ദർശകർക്കായി പുതിയ ഓഫറുകളുണ്ടാകും.

കഴിഞ്ഞ മാർച്ചിലാണ് മെച്ചപ്പെട്ട പ്രവർത്തനങ്ങള്‍ ഉറപ്പിക്കുന്നതിനായി ഐന്‍ ദുബായ് റമദാന്‍ കാലത്ത് അടച്ചിടുമെന്ന് അറിയിച്ചത്. മാർച്ച് 14 നാണ് ഐൻ ദുബായ് താല്‍ക്കാലികമായി അടച്ചത്. ഈദുല്‍ ഫിത്തർ സമയത്ത് തുറക്കുമെന്ന്  അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.