കൊച്ചി: പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന സാഹചര്യങ്ങളിൽ അവർക്ക് സംരക്ഷണ വലയം തീർക്കുവാനും ക്രിയാത്മകമായി ഇടപെടുവാനും കേരളകത്തോലിക്കാ സഭ "കരുതൽ" പദ്ധതിയുമായി രംഗത്ത്.
കെസിബിസി ജാഗ്രത കമ്മീഷന്റെ മേൽനോട്ടത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിലെയും ജാഗ്രത സമിതികളുടെയും വിവിധ കെസിബിസി കമ്മീഷനുകളുടെയും സഭാ സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് കേരളമൊട്ടാകെ വ്യാപ്തിയുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കമിടുന്നത്.
നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക. പരിചയസമ്പന്നരും പ്രഗത്ഭരുമായ കൗൺസിലർമാർ, നിയമവിദഗ്ധർ, സുരക്ഷിതമായ പുനരധിവാസ, കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായുണ്ടാകും. കേരളത്തിൽ ഉടനീളം നടത്തപ്പെടുന്ന ബോധവത്കരണ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. നവംബർ മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും.
സഹായാഭ്യർത്ഥനകൾ, നിയമസഹായം തുടങ്ങിയവയ്ക്കും വിവരങ്ങൾ കൈമാറാനും കരുതലിൻ്റെ കേന്ദ്രീകൃത ഹെൽപ്പ്ലൈൻ നമ്പരായ 91 7561005550 ലേയ്ക്ക് വിളിക്കുകയോ, വാട്ട്സാപ്പ് മെസേജ് അയയ്ക്കുകയോ ചെയ്യാവുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.