ദുബായ്: ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ വെളളിയാഴ്ച പുലർച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദേശീയ കാലാവസ്ഥനിരീക്ഷണകേന്ദ്രം വിവിധ സ്ഥലങ്ങളില്‍ റെഡ് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലെ അൽ മിൻഹാദ്, അബുദബിയിലെ അർജാൻ, അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, ഷാർജയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.
കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തെ ശരാശരി താപനില 31 ഡിഗ്രി സെല്‍ഷ്യസിനും 36 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
ഇന്നലെ രാവിലെ അലൈനിലെ റക്നയില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഇന്ന് രാജ്യത്തുടനീളം 10 മുതല്‍ 20 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലും ഒമാൻ കടലും ശാന്തമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.