ഗ്യാസ് ഏജന്‍സിക്ക് നേര്‍ക്ക് സിഐടിയു അതിക്രമം: പൊലീസ് സംരക്ഷണം തേടി യുവതി ഹൈക്കോടതിയില്‍

ഗ്യാസ് ഏജന്‍സിക്ക് നേര്‍ക്ക് സിഐടിയു അതിക്രമം: പൊലീസ് സംരക്ഷണം തേടി യുവതി ഹൈക്കോടതിയില്‍

കൊച്ചി: സിഐടിയു പ്രവര്‍ത്തകരുടെ ഭീഷണിക്കെതിരെ വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍. തന്റെ ഏജന്‍സിക്കും ഗ്യാസ് വിതരണത്തിനും സംരക്ഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതിനിടെ വൈപ്പിനില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന യുവതിക്കെതിരായ സിഐടിയു അതിക്രമത്തില്‍ വ്യവസായമന്ത്രി പി രാജീവ് ജില്ലാ വ്യവസായ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അനുവദിച്ച വൈപ്പിനിലെ എ ആന്റ് എ ഗ്യാസ് ഏന്‍സിയിലാണ് തര്‍ക്കമുണ്ടായത്. താല്‍ക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് ഭീഷണിയിലേക്കും അസഭ്യ വര്‍ഷത്തിലേക്കും നയിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീര്‍ പരാതിപ്പെട്ടു.

സിഐടിയു വിഭാഗത്തില്‍പ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീര്‍ പറഞ്ഞു. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാന്‍ മടിക്കില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു.

'നീ പൂട്ടിക്കോ, കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്, ഞങ്ങള്‍ ജോലി കൊടുത്തോളാം' എന്നു സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നതും വീഡിയോയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.