വിന്‍ഡോസ് 11 അപ്‌ഡേഷന്‍ പരീക്ഷിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 11 അപ്‌ഡേഷന്‍ പരീക്ഷിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിനായി പുതിയ പ്രിവ്യൂ ബില്‍ഡ് പരീക്ഷിച്ച് മൈക്രോസോഫ്റ്റ്. മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് വഴി കമ്പ്യൂട്ടറില്‍ നിന്നോ ലാപ്ടോപില്‍ നിന്നോ ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് നേരിട്ട് കണക്ട് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

കൂടാതെ 'ഫോണ്‍ ലിങ്ക്' അപ്‌ഡേറ്റും പുതിയ ഫീച്ചറിലുണ്ട്. എന്നാല്‍ ഫോണ്‍ ലിങ്ക് ഫീച്ചര്‍ ചില ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

പുതിയ ഫീച്ചറില്‍ വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കും ലാപ്‌ടോപുകള്‍ക്കും കണക്ട് ചെയ്ത സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്താനും എവിടെയിരുന്നാലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ഹോട്ട്സ്‌പോട്ട് ഓണ്‍ ചെയ്യാനും കഴിയും. നിലവില്‍ വിന്‍ഡോസ് ഇന്‍സൈഡേഴ്‌സ് അംഗങ്ങളില്‍ പരീക്ഷിക്കുന്ന പുതിയ അപ്‌ഡേഷന്‍ വരും മാസങ്ങളില്‍ പൊതുജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഫോണ്‍ ലിങ്ക് ആപ്പും പുതിയ ബില്‍ഡില്‍ അപ്ഡേറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.

പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ് വൈഫൈ പാനല്‍ ഉപയോഗിച്ച് ഫോണിന്റെ മൊബൈല്‍ ഹോട്ട്സ്‌പോട്ടിലേക്ക് വിന്‍ഡോസ് 11 നേരിട്ട് കണക്ട് ചെയ്യാനാകും. ഐഫോണ്‍ ഹോട്ട്‌സ്പോട്ടുമായി മാക് ഓപ്പറേറ്റിങ് സിസ്റ്റം എങ്ങനെ എളുപ്പത്തില്‍ കണക്ട് ചെയ്യാം എന്നതിന് സമാനമാണ് പുതിയ ഫീച്ചര്‍.

എന്നാല്‍ പുതിയ ഫോണ്‍ ലിങ്ക് ഫീച്ചര്‍ വണ്‍ യുഐ 4.1.1 ഉം അതിന് ശേഷമുള്ളതുമായ സാംസങ് മൊബൈല്‍ ഫോണുകളില്‍ മാത്രമേ ലഭ്യമാകൂ. സര്‍ഫസ് ഡുവോ പോലുള്ള മറ്റ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഫോണ്‍ ലിങ്ക് പിന്നീട് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.