കൊച്ചി: സര്‍ക്കാരിന്റെ ഞാറാഴ്ച പരീക്ഷകള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അടുത്ത ഞായറാഴ്ച നടത്തുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള പരീക്ഷയാണ് കെ-ടെറ്റ്.
ഞായറാഴ്ചകളില്‍ നടത്തുന്ന പരീക്ഷ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഞായറാഴ്ചകളില്‍ പരീക്ഷകള്‍ നടത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
ക്രൈസ്തവര്‍ക്ക് വിശുദ്ധ കുര്‍ബാനയും മതപഠന ക്ലാസുകളും മറ്റു മതപരമായ ചടങ്ങുകളുമുള്ള ഞായറാഴ്ച ഇത്തരം പരീക്ഷകള്‍ നടത്തുന്നതു വിശ്വാസികളോടുള്ള അവഹേളനമാണെന്ന് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സെനറ്റ് യോഗം വിലയിരുത്തി.
സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. പിഒസി ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി മുഖ്യസന്ദേശം നല്‍കി.
ജനറല്‍ സെക്രട്ടറി സി.ടി വര്‍ഗീസ് പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റുമാരായ റോബിന്‍ മാത്യു, എലിസബത്ത് ലിസി, സിന്നി ജോര്‍ജ്, സെക്രട്ടറിമാരായ ജി.ബിജു, ജയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.