ഈ മാസം ഒന്നുമുതല്‍ പ്രവർത്തനാനുമതി ലഭിച്ച ഷാർജയില്‍ കല്ല്യാണ പാർട്ടി ഹാളുകള്‍ കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി ഷാർജ സാമ്പത്തിക വികസന വിഭാഗം. ഇക്കാര്യം ഓർമ്മപ്പെടുത്തി അധികൃതർ സർക്കുലർ പുറത്തിറക്കി. മുന്‍കരുതലുകള്‍ പാലിക്കാത്ത പക്ഷം പിഴയടക്കമുളള നടപടികളുണ്ടാകുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
നിർദ്ദേശങ്ങളില്‍ ചിലത്
1. ചടങ്ങുകള്‍ നടക്കുമ്പോള്‍ മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം
2. രണ്ട് മീറ്റർ സാമൂഹിക അകലവും നിർബന്ധം.
3. അതിഥികളുടെ ആകെ എണ്ണം ഉള്‍ക്കൊളളാവുന്നതിന്‍റെ 50 ശതമാനമായിരിക്കണം.
4. കോവിഡ് പശ്ചാത്തലത്തില്‍, ജീവനക്കാർക്കായി ബോധവല്‍ക്കരണ ക്യാംപെയിനുകളും മറ്റും സംഘടിപ്പിക്കണം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.