പുതിയിടം കപ്പേളയിലെ തിരുന്നാൾ ദിനം മോണ്‍.അലക്‌സ് താരാമംഗലം സന്ദേശത്താൽ ധന്യമാക്കി

 പുതിയിടം കപ്പേളയിലെ  തിരുന്നാൾ ദിനം മോണ്‍.അലക്‌സ് താരാമംഗലം സന്ദേശത്താൽ ധന്യമാക്കി

മാനന്തവാടി: പുതിയിടം കപ്പേളയില്‍ പ്രധാന തിരുനാള്‍ ദിനത്തില്‍ മാനന്തവാടി രൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍.അലക്‌സ് താരാമംഗലം സന്ദേശം നല്‍കുന്നു.
ഓരോ വിശ്വാസിയിലും ദൈവം അദ്ഭുത പ്രവര്‍ത്തനം നടത്തുമെന്നു മാനന്തവാടി രൂപതാ നിയുക്ത സഹായ മെത്രാന്‍ മോണ്‍. അലക്‌സ് താരാമംഗലം. സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തിനു കീഴില്‍ പുതിയിടത്ത് വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള കപ്പേളയില്‍ പ്രധാന തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 


സമൂഹം തിന്‍മകളുമായി സന്ധിചെയ്യാതെ നന്‍മകളോടു ചേര്‍ന്നുനില്‍ക്കണമെന്നു നിയുക്ത സഹായ മെത്രാന്‍ പറഞ്ഞു. പുതിയിടം കപ്പേള പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായി വികസിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു. തിരുനാള്‍ കുര്‍ബാനയില്‍ മോണ്‍. താരാമംഗലം മുഖ്യകാര്‍മികത്വം വഹിച്ചു. ഈ മാസം 21നായിരുന്നു കപ്പേളയില്‍ തിരുനാള്‍ തുടക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.