ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 94-ാം പതിപ്പ് ഒക്ടോബര്‍ 30ന്. പ്രധാനമന്ത്രി ഇന്ന് രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
94ാം പതിപ്പില്‍ സംസാരിക്കാനുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയിരുന്നു. നമോ ആപ്പ് വഴിയോ 1800-11-7800 എന്ന നമ്പറിലോ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം.
2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്ത് എന്ന പരിപാടി സംപ്രേക്ഷണം ആരംഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മന്‍ കി ബാത്ത് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം രാജ്യത്തെ അറിയിക്കുന്നത്. ഇംഗ്ലീഷിലും, സംസ്‌കൃതത്തിലും ആകാശവാണിയിലൂടെ മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ ആകാശവാണിയെന്ന മാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപയോഗിച്ചു തുടങ്ങിയതോടെ ആകാശവാണി എന്ന സ്ഥാപനത്തിനും പുതിയ പ്രതീക്ഷകള്‍ കൈവരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.