ദുബായ്: ലോകസമാധാനത്തില്‍ മതനയതന്ത്രത്തിന് വലിയ പങ്കുണ്ടെന്ന് യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. അബുദബിയില്‍ മതനയതന്ത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്‍റെ വ്യത്യസ്ത വിശ്വാസങ്ങളിലുളള ആളുകളെ ഒന്നിപ്പിക്കുക.വിവിധ സാംസ്കാരിക പാരമ്പര്യങ്ങളില്‍ നിന്നുളളവരിലെ പൊതുവായ അടിത്തറ കണ്ടെത്തുക, മതങ്ങളിലെ അടിസ്ഥാന മൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുകയെല്ലാം മതനയതന്ത്രത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഒന്നിപ്പിക്കാനും സഹവർത്തിത്വം നിലനിർത്താനും ഈ തത്വങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബുദബിയിലെ സോർബോണ്‍ സർവ്വകലാശാലയും അന്‍വർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും ചേർന്നാണ് മതനയതന്ത്രസമ്മേളനം സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.