കൊച്ചി: മനസിനെ മരവിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ നിന്ന് കരുതലിന്റെ അമ്മിഞ്ഞപ്പാല്‍ മധുരമുള്ള ഒരു സദ് വാര്‍ത്ത.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം.ആര്‍.രമ്യയാണ് ഇവിടെ നന്മയുടെ തണലാകുന്നത്.
സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് ചോരക്കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മതിയായ ആഹാരം ലഭിക്കാതെ അവശ നിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി രമ്യ മുലപ്പാല്‍ നല്‍കി സംരക്ഷിക്കുകയായിരുന്നു.
ഇതറിഞ്ഞ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് രമ്യയെയും കുടുംബത്തെയും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടു വന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു.
രമ്യയ്ക്ക് നല്‍കാനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി രമ്യയ്ക്ക് സമ്മാനിച്ചു. പൊലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.