തൃശൂര്‍: ഒന്നരലക്ഷം രൂപ വായ്പയെടുത്ത കുടുംബത്തിന്റെ വീട് സഹകരണ ബാങ്ക് ജപ്തി ചെയ്തു. തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വായ്പ എടുത്ത കുടുംബത്തിന്റെ വീടാണ് ജപ്തി ചെയ്തത്. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലായി.
മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്തായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്.
കുടുംബാഗംങ്ങള്‍ ജോലിക്കു പോയ സമയത്താണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. അതുകൊണ്ട് തന്നെ പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനോ ജോലിക്കു വന്നശേഷം വസ്ത്രം മാറാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ബാത്ത്റൂമില്‍ പോകാന്‍ പോലും സാധിച്ചില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കാണ് അഞ്ചുലക്ഷം രൂപ തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് പിന്നീട് മരിച്ചു. ഒന്നരലക്ഷത്തോളം തിരിച്ചടച്ചിരുന്നു. ഇത് പലിശയിനത്തില്‍ കണക്കാക്കി. അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നറിയിച്ചാണ് ബാങ്ക് വീട് ജപ്തിചെയ്തതെന്ന് കുടുംബം പറഞ്ഞു. മൂന്ന് സെന്റിലെ വീടാണ് ജപ്തിചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.