ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകളിൽ അടക്കം ഇന്നുമുതൽ നാലുമാറ്റങ്ങൾ. ഇൻഷുറൻസ് പോളിസികൾക്ക് കെവൈസി നിർബന്ധമാക്കിയതാണ് ഇതിൽ പ്രധാനം.
നവംബർ ഒന്നുമുതൽ എല്ലാ ആരോഗ്യ ജനറൽ ഇൻഷുറൻസ് പോളിസികൾക്ക് കെവൈസി നിർബന്ധമാണെന്ന് ഐആർഡിഎ അറിയിച്ചു. നിലവിൽ ഇത് സ്വമേധയാ നൽകിയാൽ മതിയായിരുന്നു. സമയപരിധി നീട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നവംബർ ഒന്നുമുതൽ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ഉപയോക്താവിന് ഒടിപി നമ്പർ നൽകുന്ന സംവിധാനവും ആരംഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി കൈമാറുന്നത്. സിലിണ്ടർ വീട്ടുപടിക്കൽ വിതരണം ചെയ്യുമ്പോൾ ഉപഭോക്താവ് ഒടിപി കൈമാറണം.
അഞ്ചുകോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർ ജിഎസ്ടി റിട്ടേണിൽ നിർബന്ധമായി എച്ച്എസ്എൻ കോഡ് നൽകണം. നാലക്ക നമ്പറാണ് എച്ച്എസ്എൻ കോഡ്.
വിവിധ ദീർഘദൂര ട്രെയിനുകളുടെ പുതുക്കിയ ടൈംടേബിൾ നവംബർ ഒന്നിന് നിലവിൽ വരും. 13000 യാത്രാ ട്രെയിനുകളുടെയും 7000 ചരക്കുതീവണ്ടികളുടെയും ടൈംടേബിളാണ് പുതുക്കിയത്. 30 രാജധാനി ട്രെയിനുകളുടെ ടൈംടേബിളിലും മാറ്റം ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.