തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്കെതിരെ വീണ്ടും കേസ് എടുത്ത് പൊലീസ്. ആത്മഹത്യാ ശ്രമത്തിന് നെടുമങ്ങാട് പൊലീസാണ് പുതിയ കേസ് എടുത്തത്. അപകടനില തരണം ചെയ്ത ഗ്രീഷ്മ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെയാണ് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. പൊലീസ് സ്റ്റേഷനിലെ ശുചി മുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ യുവതിയോട് പൊലീസുകാര്‍ കാര്യം തിരക്കി. ഇതോടെ താന്‍ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഗ്രീഷ്മ വ്യക്തമാക്കുകയായിരുന്നു.
ഇന്ന് ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ, ജയിലിലേക്കോ മാറ്റും. റിമാന്‍ഡിലായ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ നല്‍കും.
അതേസമയം സംഭവത്തില്‍ ഗ്രീഷ്മയുള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കൊലപാതകത്തിന് പിന്നാലെ ഇരുവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.