ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ ഊഷ്‌മള സ്വീകരണം

ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ ഊഷ്‌മള സ്വീകരണം

കൊപ്പേൽ : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പുതിയ ബിഷപ്പായി സ്‌ഥാനാരോഹിതനായ മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ ഊഷ്‌മള സ്വീകരണം. ബിഷപ്പായി ചുമതലയേറ്റ ശേഷം സെന്റ് അൽഫോൻസായിൽ നടത്തിയ പ്രഥമ സന്ദർശനമായിരുന്നു. 

ഇടവക ജനത്തോടൊപ്പം വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, കൈക്കാരന്മാരായ ടോം ഫ്രാൻസീസ്, എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ് എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി മാർ ആലപ്പാട്ടിനെ സ്വീകരിച്ചു.
ഇടവകയിലെ തിയോളജി ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചായിരുന്നു മാർ. ആലപ്പാട്ടിന്റെ സന്ദർശനം. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാർ ജോയ് ആലപ്പാട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.