വിലക്കയറ്റവും ഉദ്യോഗസ്ഥ അനാസ്ഥയും; ഒമ്പത് ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

വിലക്കയറ്റവും ഉദ്യോഗസ്ഥ അനാസ്ഥയും; ഒമ്പത് ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

തിരുവനന്തപുരം: റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍ സപ്ലൈസിനുണ്ടായ വീഴ്ച കാരണം സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതുലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. ഒപ്പം സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ക്കും കഴിഞ്ഞമാസം അരി കിട്ടിയില്ല.

സെപ്റ്റംബര്‍ 83,71,047 പേർക്ക് റേഷൻ ലഭിച്ചപ്പോൾ ഒക്ടോബര്‍ 74,34,260 പേർക്ക് മാത്രമാണ് പൊതുവിപണിയിൽ നിന്ന് അരി ലഭിച്ചത്. 18,51,848 പേർക്ക് അരി ലഭിച്ചില്ല. സെപ്റ്റംബര്‍ മാസത്തിലേക്കാളും ഇരട്ടി ആളുകൾക്കാണ് ഒക്ടോബറിൽ അരി കിട്ടാതെ പോയത്. 92.86 ലക്ഷം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. 

ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേക്കും നീട്ടണമെന്നു വ്യാപാരികളാവശ്യപ്പെട്ടെങ്കിലും അതിനനുവദിച്ചില്ല. ഇതോടെയാണു കാര്‍ഡുടമകള്‍ക്ക് അരി നഷ്ടമായത്.

പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്. എഫ്.സി.ഐ യില്‍നിന്ന് കൃത്യമായി സംസ്ഥാനം അരിയേറ്റെടുക്കാത്തതും ഏറ്റെടുക്കുന്നത് സപ്ലൈകോ, എന്‍.എഫ്.എസ്.എ. ഗോഡൗണില്‍നിന്ന് റേഷന്‍കടകളിലെത്തിക്കാത്തതുമാണു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.