തൃശൂർ - കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലും വിമൺ കൗൺസിലും സംയുക്തമായി നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശ പദ്ധതിയായ "Campaign Against Narcotics" (CAN) സംസ്ഥാന തല ഉദ്ഘാടനം തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവ്വഹിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടം പുതു തലമുറയുടെ ഉത്തരവാദിത്വവും , അവകാശവുമാണ് . പൊതു നന്മക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാവരും പങ്കു ചേരണം എന്നും മാർ നീലങ്കാവിൽ ആഹ്വാനം ചെയ്തു .
കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്ക്കൂൾ - കോളേജ് പരിസരങ്ങളിലെ മയക്ക് മരുന്ന് വ്യാപാരം അവസാനിപ്പിക്കുവാനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് CAN ഉപകരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച കത്തോലിക്ക കോൺസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയനിലം പറഞ്ഞു.
മയക്കു മരുന്നുകളുടെ സ്രോതസ്സും , വിപണന ശൃംഗലയും നിയന്ത്രിക്കാനുതകുന്ന പദ്ദതികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന തരത്തിൽ ഇന്ന് ലഹരി യുടെ ഉപയോഗം ക്രമാതീതമായി വർദ്ദിച്ചിരിക്കുകയാണ് . അതി സമ്പന്നമായ ലഹരിമാഫിയ യുവതലമുറയെയാണ് ഉന്നം വച്ചിരിക്കുന്നത് . അതിനാൽ ജാഗ്രതയോടെ ഈ സാമൂഹ്യ തിന്മക്കെതിരെ CAN ലൂടെ എല്ലാവരും അണി ചേരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത സിനിമ സംവിധായകൻ ലിയോ തദേവൂസ് പറഞ്ഞു.
സമ്മേളനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ഫാ . ബിജു നന്തിക്കര ചൊല്ലിക്കൊടുത്തു .
2022 നവംബർ 2 മുതൽ 2023 ജനുവരി 26 വരെ കേരളത്തിലെ സ്ക്കൂളുകളും , കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ദ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി , ഫാ . വർഗീസ് കുത്തൂർ, ഗ്ലോബൽ ഭാരവാഹികളായ ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , ടെസ്സി ബിജു , ബെന്നി ആന്റണി, റിൻസൺ മണവാളൻ, ഗ്ലോബൽ യൂത്ത് ജനറൽ കോർഡിനേറ്റർ ബിനു ഡൊമിനിക് , ഗ്ലോബൽ കോർഡിനേറ്റർ അനൂപ് പുന്നപ്പുഴ , തൃശൂർ അതിരൂപത പ്രസിഡന്റ് ജോഷി വടക്കൻ , ജാക്സൺ മാസ്റ്റർ , വിമൺ കൗൺസിൽ കോർഡിനേറ്റർ കരോളിൻ ജോഷ്വ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26