തൊഴിലാളികള്‍ക്ക് ആശ്വാസം; 15000 ശമ്പള പരിധി റദ്ദാക്കി, പെന്‍ഷന്‍ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി: സുപ്രീം കോടതിയുടെ സുപ്രധാന വിധി

തൊഴിലാളികള്‍ക്ക് ആശ്വാസം; 15000 ശമ്പള പരിധി റദ്ദാക്കി, പെന്‍ഷന്‍ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി: സുപ്രീം കോടതിയുടെ സുപ്രധാന വിധി

പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം.

ന്യൂഡല്‍ഹി: പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവച്ചു.

പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ് ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.

ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ചീഫ് ജസ്റ്റിസ് യു.യു ലളിതിനു പുറമേ ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് എഴുതിയ വിധി ന്യായത്തിന്റെ ഓപ്പറേഷനല്‍ പാര്‍ട്ട് ആണ് കോടതിയില്‍ വായിച്ചത്. വിശദാംശങ്ങള്‍ വിശദവിധി അപ് ലോഡ് ചെയ്യുന്നതോടെ മാത്രമേ അറിയാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.