അബുദാബി സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി സംബന്ധിക്കും

അബുദാബി സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി സംബന്ധിക്കും

അബുദാബി : ഡിസംബർ ആദ്യവാരം നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. വിർച്വലായാണ് അദ്ദേഹം ഉദ്ഘാടന സെഷനില്‍ സംബന്ധിക്കുക. ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗും അഭിസംബോധന ചെയ്യും.

ഡിസംബർ 5, 6 തിയതികളിലാണ് അബുദാബി ബഹിരാകാശ സംവാദം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആ​ഗോ​ള ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​ക​ളും സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളും ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ​യും പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മേ​ധാ​വി​ക​ളും സംവാദത്തില്‍ പങ്കെടുക്കും. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.