ഡല്‍ഹിയില്‍ വായു നിലവാരം മെച്ചപ്പെട്ടു; കടുത്ത നിയന്ത്രണങ്ങളില്‍ മാറ്റം

ഡല്‍ഹിയില്‍ വായു നിലവാരം മെച്ചപ്പെട്ടു; കടുത്ത നിയന്ത്രണങ്ങളില്‍ മാറ്റം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടതോടെ രാജ്യ തലസ്ഥാനത്തും സമീപ മേഖലകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് സംബന്ധിച്ച കേന്ദ്ര പാനലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. 

കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ഡല്‍ഹിയില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) ലെവല്‍ നാല് ചുമത്താനുള്ള തീരുമാനം അസാധുവാക്കി. പകരം ലെവല്‍ മൂന്നിന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ തുടരും. ഡല്‍ഹിയുടെ നിലവിലെ എക്യൂഐ ലെവല്‍ 339 ആയതിനാല്‍ ജിആര്‍എപി സ്‌റ്റേജ് നാല് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതില്ല. എക്യൂഐ 450ന് മുകളില്‍ ആണെങ്കിലാണ് സ്‌റ്റേജ് നാല് നടപടികള്‍ സ്വീകരിക്കേണ്ടത്.

'ഈ സാഹചര്യം കണക്കിലെടുത്ത് നവംബര്‍ മൂന്നിന് പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ റദ്ദാക്കാനാണ് തീരുമാനം. എന്നാല്‍ അതിന് മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. ജിആര്‍എപി സ്‌റ്റേജ് ഒന്ന് മുതല്‍ മുന്ന് വരെയുള്ള നിയന്ത്രണങ്ങളാണ് ഇവിടെ തുടരുക. വിവിധ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. ഇനിയും ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം' പാനല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഡീസല്‍ വാഹനങ്ങള്‍ ഇനി ഡല്‍ഹിയിലേക്ക് കടത്തിവിടും. ജിആര്‍എപി നാല് പ്രകാരം ഡീസല്‍ വാഹനങ്ങള്‍ ഇവിടെ നിരോധിച്ചിരുന്നു. എന്നാല്‍ ജിആര്‍എപി മൂന്നില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ വരുന്നതിനാല്‍ അനിവാര്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ഡല്‍ഹിയില്‍ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.