മലനിരകളില്‍ വഴിയറിയാതെ കുടുങ്ങി കുട്ടികള്‍, രക്ഷകരായി ഷാർജ പോലീസ്

മലനിരകളില്‍ വഴിയറിയാതെ കുടുങ്ങി കുട്ടികള്‍, രക്ഷകരായി ഷാർജ പോലീസ്

മലനിരകള്‍ക്കിടയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി ഷാ‍ർജ പോലീസ്. 8 ഉം 12 ഉം വയസുളള രണ്ട് കുട്ടികളാണ് വീട്ടിലേക്ക് തിരിച്ചെത്താനുളള വഴിയറിയാതെ ഖോർഫക്കാനിലെ മലനിരകള്‍ക്കിടയില്‍ കുടുങ്ങിപ്പോയത്. ഖോർഫക്കാനില്‍ തന്നെയാണ് ഇരുവരുടെയും വീട്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താതായപ്പോഴാണ് കുടുംബം പോലീസില്‍ പരാതി നല്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മലനിരകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണവും വെളളവുമൊക്കെ നല്കിയാണ് ഷാ‍ർജ പോലീസ് തിരിച്ച് അവരെ വീട്ടിലെത്തിച്ചത്.

മലനിരകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ്

മലനിരകളില്‍ സന്ദർശനത്തിനായി എത്തുന്നവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ബോധവല്‍ക്കരണ പരിപാടി നടത്താന്‍ ഷാർജ പോലീസ്. ഖോർഫക്കാനിലെ റാബി പർവതത്തിൽ കയറുന്നവർക്ക് സുരക്ഷ നിർദേശങ്ങൾ നൽകി.ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ 092370000, 999 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.