മുന്നോക്ക സാമ്പത്തിക സംവരണം: സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

മുന്നോക്ക സാമ്പത്തിക സംവരണം: സുപ്രീം കോടതി വിധി  സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ

കൊച്ചി: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ശരിവച്ച സുപ്രീം കോടതി വിധി സീറോ മലബാര്‍ സഭ സ്വാഗതം ചെയ്തു.

103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത അടിവരയിട്ടുറപ്പിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി നിര്‍ണയംപൊതുവേ സ്വാഗതം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ പറഞ്ഞു.

സാമൂഹിക നീതിഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ2019 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് രാജ്യത്ത്10 ശതമാനം ഇ.ഡബ്ല്യൂ.എസ് സംവരണം നിലവില്‍ വന്നത്. ഈ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ട് ചില കക്ഷികള്‍സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം ഇപ്പോള്‍പുറത്തു വന്നിട്ടുള്ളത്.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ കൂടുതല്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്ഇ.ഡബ്ല്യൂ.എസ് സംവരണത്തെ അനുകൂലിച്ചു നടത്തിയ വിധി തികച്ചും ശ്ലാഘനീയമാണ്.

സ്വാതന്ത്ര്യ പ്രാപ്തി മുതലേ മുന്നോക്കം എന്ന ലേബലില്‍ മുദ്രകുത്തി വിവേചനപരമായി മാറ്റിനിര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുടെ സമുദ്ധാരണത്തിന് വിധി സഹായകമാകുമെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഇതുവഴി നീതിയുടെ വാതില്‍ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വിലയിരുത്തി.

103-ാം ഭരണഘടനാഭേദഗതിയിലൂടെ സീറോമലബാര്‍ സഭ ഉള്‍പ്പെടെയുള്ള സംവരണരഹിത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികനീതി ഉറപ്പാക്കിയ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ 10 ശതമാനം ഇ.ഡബ്ല്യൂ.എസ് സംവരണം യാഥാര്‍ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു.

ബംഗ്ലൂരുവില്‍ നടത്തപ്പെടുന്ന സി.ബി.സി.ഐ മീറ്റിംഗിന്റെ ഇടവേളയില്‍, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടിയന്തരമായി കൂടിയ ഓണ്‍ലൈന്‍ യോഗത്തില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, അംഗങ്ങളായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍, സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.