സാംസ്കാരിക യുവജനമന്ത്രി നൗറ ബിന്‍ത് മുഹമ്മദ് അല്‍ കാബി പുസ്തകോത്സവം സന്ദർശിച്ചു

സാംസ്കാരിക യുവജനമന്ത്രി നൗറ ബിന്‍ത് മുഹമ്മദ് അല്‍ കാബി പുസ്തകോത്സവം സന്ദർശിച്ചു

ഷാ‍ർജ: 41 മത് അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് സാംസ്കാരിക യുവജനമന്ത്രി നൗറ ബിന്‍ത് മുഹമ്മദ് അല്‍ കാബി. ഇന്‍റർനാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബോദൂർ അല്‍ ഖാസിമിക്കൊപ്പമാണ് മന്ത്രിയെത്തിയത്. വിവിധ പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ അവർ സന്ദർശനം നടത്തുകയും പുസ്തകങ്ങള്‍ വാങ്ങിക്കുകയും ചെയ്തു.

പുസ്തകോത്സവത്തില്‍ നടത്തുന്ന വിവിധ പരിപാടികളെ കുറിച്ച് സംഘാടകർ മന്ത്രിക്ക് വിശദീകരണം നല്‍കി. അറബ് പ്രസാധകരോട് അവർ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. രാജ്യത്തെ പ്രസിദ്ധീകരണ, പ്രാദേശിക ഉള്ളടക്ക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി പ്രസിദ്ധീകരണങ്ങള്‍ സൃഷ്ടിക്കുകയെന്ന പേരില്‍ സാംസ്കാരിക യുവജന മന്ത്രാലയം പുതിയ സംരംഭം ആരംഭിച്ചിരുന്നു. 2023-ൽ യുണൈറ്റഡ് പ്രിന്‍റിംഗ് പ്രസ്സുമായി ചേർന്ന് വിവിധ സാഹിത്യ, ബൗദ്ധിക, സാംസ്കാരിക മേഖലകളിൽ 100 പുസ്തകങ്ങൾ (500 കോപ്പികൾ) എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.