ഹയാ കാ‍ർഡ് ഉടമകള്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യയാത്ര

ഹയാ കാ‍ർഡ് ഉടമകള്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യയാത്ര

ദോഹ: ഹയാ കാർഡ് ഉടമകള്‍ക്ക് വ്യാഴാഴ്ച (10-11-2-22) മുതല്‍ ദോഹ മെട്രോ, ലുസെയ്ൽ ട്രാമുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഡിസംബർ 23 വരെയാണ് ഈ ആനുകൂല്യം ലഭ്യമാവുക.

ഫിഫ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായാണ് സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ 9 മെട്രോ സ്‌റ്റേഷനുകളിലായി 35 എൻട്രി, എക്‌സിറ്റ് ഗേറ്റുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിനിടെ 110 ട്രെയിനുകളാണ് സർവ്വീസ് നടത്തുക. പ്രതിദിനം 7 മുതല്‍ 8 ലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.