ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലി തെരെഞ്ഞെടുപ്പിൽ കെവിൻ ഓലിക്കലിൽ വിജയിച്ചു

ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലി തെരെഞ്ഞെടുപ്പിൽ കെവിൻ ഓലിക്കലിൽ വിജയിച്ചു

ഇല്ലിനോയ്: ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് 2022 നവംബർ 8 ന് നടന്ന പൊതു തെരെഞ്ഞെടുപ്പിൽ മത്സരിക്ച്ച കെവിൻ ഓലിക്കലിൽ വിജയിച്ചു. 118 ഹൗസ് ഓഫ് റെപ്രസൻന്റെറ്റീവുകളെ തെരെഞ്ഞെടുക്കുന്ന ഈ ഇലക്‌ഷനിൽ പതിനാറാം ഡിസ്ട്രിക്ടിൽ നിന്ന് പ്രൈമറി വിജയം കരസ്ഥമാക്കി പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ കെവിൻ ഓലിക്കലിക്കൽ വിജയിയായി.

ഇല്ലിനോയിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും , കമ്മ്യൂണിറ്റി നേതാക്കളുടെയും, പ്രബല യൂണിയനുകളുടെയും എൻഡോർസ്മെൻറുകൾ കരസ്ഥമാക്കി മൽസരിച്ച കെവിൻ ഓലിക്കൽ വിജയതിലകമണിഞ്ഞു. എബ്രാഹം ലിങ്കണും, ബറാക്ക് ഒബാമയും പാർലിമെന്ററി പ്രവർത്തനം ആരംഭിച്ച ഇല്ലിനോയ് ജനറൽ അസംബ്ളിയിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇൻഡ്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വിജയമാണ് കെവിൻ നൽകിയിരിക്കുന്നത്. ഒരു മലയാളി ഇൻഡ്യൻ വംശജൻ ആദ്യമായാണ് ഇല്ലിനോയ് സ്റ്റെയിറ്റ് അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയി സെക്രട്ടറി ഓഫ് സ്റ്റെയിറ്റ് ഉദ്യോഗസ്ഥൻ. മാതാവ് സൂസൻ കെമിസ്റ്റ് പാലാ കടപ്ലാമറ്റം കാരിക്കൽ കുടുബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.