ആഗോള നസ്രാണി കലോത്സവം ; രജിസ്‌ട്രേഷൻ നവംബർ 25 വരെ

ആഗോള നസ്രാണി കലോത്സവം ; രജിസ്‌ട്രേഷൻ  നവംബർ 25 വരെ

 കുവൈറ്റ് : എസ്എംസിഎ (SMCA) കുവൈറ്റ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോള നസ്രാണി കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ നവംബര് 25 വരെ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈറ്റ് സമയം രാത്രി 11:59 ന് രജിസ്‌ട്രേഷൻ അവസാനിക്കും. ചരിത്രത്തിൽ ആദ്യമായാണ് ആഗോള തലത്തിൽ ഒരു ബൈബിൾ കലോത്സവം നടത്തപ്പെടുന്നത് എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്.

എസ്എംസിഎ  കുവൈറ്റ് കഴിഞ്ഞ 25 വർഷവും നടത്തി വന്നിരുന്ന കലാമേളയുടെ കൂടി രജത ജൂബിലി പതിപ്പെന്ന നിലയിലും കോവിഡ് രോഗവ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കണക്കിലെടുത്തതുമാണ്   രജത ജൂബിലിയുടെ ഭാഗമായി ഒരു ആഗോള ഓൺലൈൻ കലാമേള തീരുമാനിച്ചത്. നൃത്തം, ഭക്തി ഗാനം, പ്രസംഗം, കഥ പറച്ചിൽ, കഥാ പ്രസംഗം, മാർഗംകളിപ്പാട്ട്, സുറിയാനി പാട്ട് എന്നിങ്ങനെ 12 ഇനങ്ങളിലായിട്ടാണ്    മത്സരം. പങ്കെടുക്കുന്നവരെ പ്രായമാനുസരിച്ചുള്ള അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഇതിൽ സുറിയാനി പാട്ടു മത്സരം മാത്രമാണ് സംഘ മത്സരം, മറ്റുള്ളവ എല്ലാം വ്യക്തിഗത മത്സരങ്ങളാണ്.

ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2500 രൂപയും, രണ്ടാം സ്ഥാനത്തിന് 1500 രൂപയും , മൂന്നാം സ്ഥാനത്തിന് 1000 രൂപയും എന്നക്രമത്തിൽ ക്യാഷ് അവാർഡുകളും പങ്കെടുക്കുന്നവർക്കെല്ലാം  ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും നൽകും. സുറിയാനിപാട്ടു മത്സരത്തിൽ 5000, 3000 , 2000 എന്നിങ്ങനെയാണ് സമ്മാനത്തുക.

രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബർ 28 നു ചെസ്റ്റ് നമ്പറുകൾ നൽകും. ആ ചെസ്റ്റ് നമ്പറുകൾ അണിഞ്ഞു വേണം പ്രകടനം റെക്കോർഡ് ചെയ്യുവാൻ. ഡിസംബർ 15 രാത്രി 11:59 ന് മുൻപായി മത്സര എൻട്രികൾ GNK2020@ smcakuwait.org എന്ന ഇമെയിൽ വിലാസത്തിലേക്ക് ഫയൽ ട്രാൻസ്ഫർ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചു അയച്ചു നൽകേണ്ടതാണ്.

മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.smcakuwait.org എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.