ടാക്സിയില്‍ പറക്കാം, കരാർ ഒപ്പുവച്ച് അബുദാബി എയര്‍പോര്‍ട്‌സും ഗ്രൂപ് എ.ഡി.പിയും

ടാക്സിയില്‍ പറക്കാം, കരാർ ഒപ്പുവച്ച് അബുദാബി എയര്‍പോര്‍ട്‌സും ഗ്രൂപ് എ.ഡി.പിയും

 അബുദാബി: എമിറേറ്റില്‍ പറക്കും ടാക്സിയില്‍ വീടുകളിലേക്കും ഹോട്ടലുകളിലേക്കും പോകാനാകുന്ന കാലം വിദൂരമല്ല.ഇത് സംബന്ധിച്ച കരാറില്‍ അബൂദബി എയര്‍പോര്‍ട്‌സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ് എ.ഡി.പിയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചു. പദ്ധതിയുടെ സാധുതപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയില്‍ നടത്തും.

അബുദാബി  എയര്‍ എക്‌സ്‌പോ 2022ന്‍റെ വേദിയില്‍ വച്ചാണ് അല്‍ദാഹരിയും എ.ഡി.പി എയര്‍പോര്‍ട്‌സ് സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ ഫിലിപ് മാര്‍ട്ടിനറ്റും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. അബുദാബി  എയര്‍പോര്‍ട്‌സ് ബോര്‍ഡ് അംഗം നാദിര്‍ അല്‍ ഹമ്മാദിയും ചടങ്ങില്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.