ജയിംസ് കാമറൂണിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലോക സിനിമ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച അവതാറിന്റെ രണ്ടാം ഭാഗം ഇന്ത്യയില്‍ റിലീസാവുക ആറ് ഭാഷകളില്‍. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 16ന് റിലീസാവുന്ന ചിത്രം ട്വന്റിയത് സെഞ്ച്വറി സ്റ്റുഡിയോസ് ആണ് ഇന്ത്യയില്‍ എത്തിക്കുന്നത്.
ഇന്ത്യയുടെ സംസ്‌കാരവും വൈവിധ്യവും തന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ കന്നട പതിപ്പിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തുകൊണ്ട് നിര്‍മാതാവ് ജോണ്‍ ലാന്‍ഡൗ ട്വിറ്ററില്‍ കുറിച്ചു. ആദ്യഭാഗം റിലീസ് ചെയ്ത് ഒരു ദശാബ്ദത്തിന് ശേഷമാണ് 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം എത്തുന്നത്. 2009ലാണ് അവതാര്‍ സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
ജേക്കും നെയ്ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും പോരാട്ടങ്ങളുമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ സാഹസിക സിനിമയില്‍ സാം വര്‍ത്തിങ്ടണ്‍, സോയി സല്‍ദാന, സിഗോര്‍ണി വീവര്‍, കേറ്റ് വിന്‍സ്ലെറ്റ്, മിഷേല്‍ യോ, എ.ഡി ഫാല്‍ക്കോ, സ്റ്റീഫന്‍ ലാങ്, ജിയോവന്നി റിബിസി, ഊന ചാപ്ലിന്‍, ജെര്‍മെയ്ന്‍ ക്ലെമെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.