ആസിയാൻ ഉച്ചകോടിയിൽ ഓസ്‌ട്രേലിയയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി; ബുഷ്മാസ്റ്റർ ഉക്രെയ്നിലെ ഏറ്റവും ജനപ്രിയ ഓസ്ട്രേലിയൻ ബ്രാൻഡ്

ആസിയാൻ ഉച്ചകോടിയിൽ ഓസ്‌ട്രേലിയയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി; ബുഷ്മാസ്റ്റർ ഉക്രെയ്നിലെ ഏറ്റവും ജനപ്രിയ ഓസ്ട്രേലിയൻ ബ്രാൻഡ്

സിഡ്‌നി: റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രെയ്നിന് ഓസ്‌ട്രേലിയ നൽകിയ പിന്തുണയ്‌ക്ക് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ആന്റണി ആൽബാനീസിയോട് നന്ദി പറഞ്ഞു ഉക്രെയ്ൻ വിദേശകാര്യ മന്ത്രി. തന്റെ രാജ്യത്തിന്റെ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഓസ്‌ട്രേലിയൻ കവചിത വാഹകർ വഹിച്ച പങ്കിനെ ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.

കഴിഞ്ഞ ദിവസം കംബോഡിയയിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രധാനമന്ത്രി ആന്റണി ആൽബനീസിയും തമ്മിൽ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉക്രെയ്‌നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർക്കെതിരെ തിരിച്ചടിക്കുന്നതിന് ഓസ്‌ട്രേലിയയുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ആൽബനീസി ആവർത്തിച്ചു.

ഉക്രെയ്‌ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ അഭ്യർത്ഥന പ്രകാരം ഓസ്‌ട്രേലിയ 90 ബുഷ്മാസ്റ്റർ കവചിത വാഹനങ്ങൾ ഉക്രെയ്‌ൻ സൈന്യത്തിന് നൽകിയിരുന്നു. ബുഷ്മാസ്റ്റേഴ്സ് ഉക്രെയ്നിലെ ഏറ്റവും ജനപ്രിയമായ ഓസ്ട്രേലിയൻ ബ്രാൻഡായി മാറിയാതായി കുലേബ ആൽബാനീസിയോട് പറഞ്ഞു. ആ വാഹനങ്ങൾ ഓസ്‌ട്രേലിയയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക പിന്തുണയുടെ പ്രതീകമായി മാറിയെന്നും കുലേബ വ്യക്തമാക്കി.

ഉക്രെയ്നിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നും ലഭ്യമായ ദൃശ്യങ്ങളിൽ ബുഷ്മാസ്റ്റേഴ്സിന്റെ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. വാഹനം ഉപയോഗിച്ച് സൈനികർ ഉക്രെയ്‌ൻ പ്രദേശങ്ങളിൽ മുന്നേറുകയാണ്. റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങൾ മോചിപ്പിക്കുകയും ഇവിടങ്ങളിലെ സാധാരണക്കാരെ റഷ്യൻ ക്രൂരതയിൽ നിന്ന് രക്ഷിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ യുദ്ധം ഞങ്ങൾ തീർച്ചയായും വിജയിക്കും. എന്നാൽ ആ വിജയം സംയുക്ത വിജയമായിരിക്കുമെന്നും ദിമിട്രോ കുലേബ കൂട്ടിച്ചേർത്തു.

ഈ യുദ്ധം പലരുടെയും മനസ്സിന്റെ മുന്നിലാണെന്ന് ആൽബനീസി പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ നിയമവിരുദ്ധമായ ആക്രമണത്തിൽ വ്യക്തിപരമായും അല്ലാതെയും അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കാത്ത ആരും ഉക്രെയ്നിൽ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. ഓസ്‌ട്രേലിയയുടെ പിന്തുണ തുടർന്നും ഉക്രെയ്‌നിന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന കംബോഡിയയുടെ പ്രധാനമന്ത്രി ഹുൻ സെന്നിനെയും ആന്റണി ആൽബാനീസി സന്ദർശിച്ചു. ആസിയാന്റെ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ഓസ്‌ട്രേലിയയോട് ആഹ്വാനം ചെയ്തു. മുൻ മക്വാരി ബാങ്ക് മേധാവി നിക്കോളാസ് മൂറിനെ ഈ മേഖലയുടെ പ്രത്യേക ദൂതനായി നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26