കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു സ്ത്രീപീഡനം അടക്കമുള്ള മൂന്ന് ക്രിമിനല്‍ കേസുകളിലും പ്രതി. ഇയാള്‍ക്കെതിരെ നേരത്തെ എട്ട് വകുപ്പ് തല അന്വേഷണവും ശിക്ഷാ നടപടിയും ഉണ്ടായിട്ടുണ്ട്. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും പൊലീസ് സേനയില്‍ തുടരുന്നു.
സംഭവത്തില്‍ സി.ഐ സുനു അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. മുന്‍ സൈനികനായ പരാതിക്കാരിയുടെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലാണ്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് സുനു രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മയെ വശത്താക്കിയത്.
തുടര്‍ന്ന് തൃക്കാക്കരയിലുള്ള ഇവരുടെ വാടക വീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് പല ദിവസങ്ങളിലും സുനു വീണ്ടും പീഡിപ്പിച്ചതായാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.