ഷെയ്ഖ് മുഹമ്മദ് ഇന്തോനേഷ്യയിലെത്തി

ഷെയ്ഖ് മുഹമ്മദ് ഇന്തോനേഷ്യയിലെത്തി

അബുദബി:ജി 20 ഉച്ചകോടിക്ക് മുന്നോടിയായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്തോനേഷ്യയിലെത്തി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ അദ്ദേഹത്തെ സ്വീകരിച്ചു.

ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ നഹ്യാന്‍ എന്നിവരും യുഎഇ രാഷ്ട്രപതിക്കൊപ്പമുണ്ട്. ഇന്തോനേഷ്യയിലെ യുഎഇ അംബാസിഡർ അബ്ദുളള സാലെം അല്‍ ദഹേരി, എംബസി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.