എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്‌നമാണ്. ഇവരില്‍ മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ ഇത്തരം ചര്‍മ്മമുള്ളവര്‍ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.
എണ്ണമയമുള്ള ചര്‍മ്മത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പാലും പാലുല്‍പ്പന്നങ്ങളുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ല്ലത്.
രണ്ട്...
കാപ്പിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ചര്‍മ്മത്തെ മോശമായി ബാധിക്കാനും മുഖക്കുരുവിന്റെ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.
മൂന്ന്...
പാസ്ത, ജങ്ക് ഫുഡ്, ജ്യൂസുകള്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ബേക്കറി ഭക്ഷണങ്ങളിലും പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലത്.
നാല്...
ഉപ്പിന്റെ അമിത ഉപയോഗവും എണ്ണമയമുള്ള ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാം.
അഞ്ച്...
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. അതുപോലെ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് നല്ലത്.
ആറ്...
മദ്യപാനം ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മോശമായി ബാധിക്കാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കുക.
എണ്ണമയമുള്ള ചര്‍മ്മത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍...
വെള്ളരിക്ക, വാഴപ്പഴം, അവക്കാഡോ, ചീര, ഓറഞ്ച്, കരിക്കിന്‍ വെള്ളം, നട്‌സ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.