തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും പാനല്‍ പത്രിക നല്‍കിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് കോടിയേരിക്ക് കെസിഎയുടെ നേതൃത്വത്തിലേക്കുള്ള വഴി തെളിഞ്ഞത്.
ജയേഷ് ജോര്‍ജാണ് പ്രസിഡന്റ്. വിനോദ് എസ് കുമാര്‍ (സെക്രട്ടറി), പി ചന്ദ്രശേഖന് (വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍), സതീശന് (കൗണ്‍സിലര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.