'ഈ തവളയെ ദയവു ചെയ്ത് രുചിക്കരുത്, അങ്ങനെ ഒരു സാഹസത്തിനു മുതിരരുത്.....'-അമേരിക്കയിലെ നാഷണല്‍ പാര്‍ക്ക് സര്‍വീസ് അധികൃതര്‍ ആണ് അവിടത്തെ ഏറ്റവും വലിയ തവളയെ ഒരു കാരണവശാലും എടുത്ത് രുചിച്ചു നോക്കരുത് എന്ന് പറയുന്നത്. തവളയുടെ ഗ്രന്ഥികളില്‍ നിന്ന് പുറത്തു വരുന്നത് മനുഷ്യരെ ഉന്മാദാവസ്ഥയിലെത്തിക്കുന്ന ഒരു വിഷവസ്തുവാണ് എന്നതാണ് വിചിത്രമായ ഈ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെ കാരണം.
മനുഷ്യര്‍ ആ തവളയെ എടുത്ത് കൈകാര്യം ചെയ്യുകയോ വായില്‍ വെച്ച് രുചിച്ചു നോക്കുകയോ ചെയ്താല്‍ അത് രോഗം വരാന്‍ കാരണമാകുമെന്നതിനൊപ്പം ഒരു ഉന്മാദാവസ്ഥയിലേക്ക് ആളുകളെ തള്ളി വിടുമെന്നാണ് പറയപ്പെടുന്നത്.
നോര്‍ത്ത് അമേരിക്കയിയലെ സോനോറന്‍ മരുഭൂമിയില്‍ ആണ് ഈ തവളകള്‍ വ്യാപകമായി കണ്ടുവരുന്നത്. ലഹരി മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഉണ്ടാകാറുള്ള അതേ അവസ്ഥയാണ് ഈ തവളെയെ രുചിക്കുമ്പോള്‍ ആളുകള്‍ക്ക് ലഭിക്കുന്നത് എന്നുള്ളത് കൊണ്ട് ഇതോടകം തന്നെ ഒരുപാട് പേര് ആ അവസ്ഥ ആസ്വദിക്കാന്‍ വേണ്ടി മാത്രം പാര്‍ക്കിലേക്ക് എത്തുന്നുണ്ട്. ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും പല ഭാഗങ്ങളിലും കരിഞ്ചന്തയില്‍ ഇത്തരം സേവനങ്ങള്‍ കാലങ്ങളായി നല്‍കി വരാറുമുണ്ട്.
ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തവളയില്‍ നിന്നുള്ള ഈ വിഷ ലഹരിയുടെ ദുരുപയോഗം മൂലം മരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അരിസോണയിലെ ഓര്‍ഗന്‍ പൈപ്പ് കാക്ടസ് നാഷണല്‍ മോണ്യുമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് വിഷാംശം ഉള്ളില്‍ ചെല്ലുന്നതിന്റെ ഫലമാണ് ഉന്മാദാവസ്ഥയെന്നും ഇതിന്റെ അളവ് ഉയര്‍ന്നാല്‍ മരണം ഉറപ്പാണെന്നും പറയുന്നു.
ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് ഡിസോഡര്‍ എന്നിവ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ തവളയുടെ ഈ പുറത്തുള്ള ലഹരി വസ്തുവിന് സാധിക്കും എന്ന് കുരുതുന്നവരുമുണ്ട്. ചില സമയങ്ങളില്‍ തവളയുടെ പുറം തൊലിയില്‍ നിന്നുള്ള പൊടി പുകയായി വലിക്കുന്നതിനുള്ള അവസരത്തിനായി പലര്‍ക്കും പണം നല്‍കേണ്ടി വരാറുമുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് തവളയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഡിഎംടി എന്ന ലഹരി പദര്‍ത്ഥം നക്കിയെടുക്കുന്നതിനായി 8,500 ഡോളര്‍ വരെ നല്‍കേണ്ടി വരുമെന്നാണ്. സെലിബ്രിറ്റികളായ മൈക്ക് ടൈസണ്‍, പോഡ്കാസ്റ്റര്‍ ജോ റോഗന്‍ എന്നിവര്‍ ഈ ഡിഎംടി പരീക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഏകദേശം ഏഴ് ഇഞ്ച് (18 സെന്റീമീറ്റര്‍) വലിപ്പമുള്ള, വടക്കേ മെക്സിക്കോയില്‍ കൂടുതല്‍ ആയി കാണപ്പെടുന്ന ഏറ്റവും വലിയ തവളകളില്‍ ഒന്നാണ് സോനോറന്‍ ഡെസേര്‍ട്ട് ടോഡ് അഥവാ ബുഫോ അല്‍വാരിയസ് തവള.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.