ഇറാനില്‍ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ

ഇറാനില്‍ ഭൂചലനം, യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ

ദുബായ്: ഇറാനിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടതായി താമസക്കാർ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് 5.59 ന് ഇറാനില്‍ റിക്ടർ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന്‍റെ പ്രകമ്പനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത് എന്നാണ് അനുമാനം.


ഷാർജയിലെയും ദുബായിലെയും താമസക്കാരാണ് ചെറിയ ചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. നേരത്തെയും ഇറാനില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ ഇതിന്‍റെ പ്രകമ്പനങ്ങള്‍ യുഎഇയില്‍ അനുഭവപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.