ചരിത്രം കുറിച്ച് മനിക ബത്ര; ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ചരിത്രം കുറിച്ച് മനിക ബത്ര; ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരം മനിക ബത്രയ്ക്ക് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനിക. ജാപ്പനീസ് താരം ഹിന ഹയാട്ടയെ പരാജയപ്പെടുത്തിയാണ് മനികയുടെ വെങ്കല മെഡല്‍ നേട്ടം.

11-6, 6-11, 11-7, 12-10, 4-11, 11-2 എന്ന സ്‌കോറിനാണ് മനികയുടെ വിജയം. ലോക ആറാം നമ്പര്‍ താരവും മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവുമാണ് മനികയോട് പരാജയപ്പെട്ട ഹിന ഹയാട്ട.

ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ ഷിംഗ്‌ടോംഗിനെയാണ് മനിക ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിനിയായ ഈ ഇരുപത്തിയേഴുകാരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.