ദോഹ: കിക്കോഫിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് വീണ്ടും തിരിച്ചടി. അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കറും ഈ വർഷത്തെ ബാലണ്‍ ഡി യോർ പുരസ്‌കാര ജേതാവുമായ കരിം ബെന്‍സേമയും പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.
പരിശീലനത്തിനിടയാണ് ബെന്‍സേമയ്ക്ക് പരിക്കേറ്റത്. മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമിന് ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.
കഴിഞ്ഞ തവണ ഫ്രാന്‍സ് ലോകകപ്പ് നേടുമ്പോള്‍ ബെന്‍സേമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു.
ഇത്തവണ ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമില്‍ കളിച്ച ബെന്‍സേമ ബാലണ്‍ ഡി ഓര്‍ ബഹുമതിയുടെ തിളക്കത്തില്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കരുതുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.