മലയാളി മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളി മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ നിവേദിത ആണ് മരിച്ചത്. 26 വയസായിരുന്നു ഹൈദരാബാദില്‍ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടി.വി തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍ നടക്കും. വിരുത്തിപറമ്പില്‍ സൂരജാണ് പിതാവ്. അമ്മ ബിന്ദു. ശിവപ്രസാദാണ് ഏക സഹോദരന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.