കോഴിക്കോട്: ശശി തരൂരിന്റെ പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാന മോഹികളാണെന്നും കെ.മുരളീധരന്‍ എം.പി. നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യവും കോഴിക്കോട് ഡിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ആര്‍ക്കും വിലക്കില്ല. പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസിന്റെ ഏത് നേതാവിനെയും പങ്കെടുപ്പിക്കാമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയും ശശി തരൂരിന് അനുകൂലമായി മുരളീധരന്‍ രംഗത്തു വന്നിരുന്നു. തരൂരിനെ മാറ്റിനിറുത്തി മുന്നോട്ട് പോകാനാവില്ല. തരൂര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം.അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാവില്ല. തരൂരിനെ പാര വയ്ക്കാന്‍ പലരും നോക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകള്‍ ഉണ്ടാകാറുണ്ടായിരുന്നു.
തരൂരിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും. കോണ്‍ഗ്രസിന്റെ മുന്നില്‍ന ിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിശാല പാര്‍ട്ടിയാണെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ തരൂരിന്റെ പങ്കുണ്ടാവുമെന്നും ഇന്നലെ മുരളീധരന്‍ പറഞ്ഞിരുന്നു.
അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല തുടക്കമായിരുന്നു ഇന്നലെ ഉണ്ടായത്. സെമിനാറില്‍ നിന്ന് സംഘാടകരായ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിന്‍വാങ്ങിയെങ്കിലും കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തില്‍ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ ചടങ്ങ് നടത്തുകയും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍സെക്രട്ടറി വി.പി ദുര്‍ഖിഫില്‍ എന്നിവരും കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ജില്ലാപഞ്ചായത്ത് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
വിലക്കിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവര്‍ക്ക് എം.കെ രാഘവന്‍ പരാതി നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.