തലയില്‍ ഊഞ്ഞാല്‍ വീണു, പെണ്‍കുട്ടിക്ക് 1.55 കോടി നഷ്ടപരിഹാരം

തലയില്‍ ഊഞ്ഞാല്‍ വീണു, പെണ്‍കുട്ടിക്ക് 1.55 കോടി നഷ്ടപരിഹാരം

അലൈന്‍: പൊതു പാർക്കില്‍ കളിക്കുന്നതിനിടെ തലയില്‍ ഊഞ്ഞാല്‍ വീണ് പരുക്കേറ്റ പെണ്‍കുട്ടിക്ക് 7 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നല്‍കാന്‍ അലൈന്‍ കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ ശാരീരിക മാനസിക വൈകല്യങ്ങള്‍ക്ക് 30 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പിതാവ് പൊതു പാർക്കിനെതിരെ പരാതി നല്കിയത്. സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യം കീഴ്കോടതിയിലെത്തിയ കേസില്‍ നാലു ലക്ഷമാണ് നഷ്ടപരിഹാരം വിധിച്ചത്. ഇതോടെയാണ് കുടുബം അലൈന്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്.

അപകടത്തില്‍ കുട്ടിയുടെ തലയോട്ടിയിലെ എല്ലുകളില്‍ ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഓർമക്കുറവ്, മറവി, വിട്ടുമാറാത്ത തലവേദന, ശ്രദ്ധക്കുറവ്, മാനസിക പ്രയാസം, സ്വഭാവത്തിലെ മാറ്റം നിരവധി പ്രശ്നങ്ങള്‍ കുട്ടിയ്ക്കുണ്ടായതായും ഫോറന്‍സിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ നഷ്ടപരിഹാരതുക 7 ലക്ഷമാക്കി വർദ്ധിപ്പിച്ച കോടതി കുട്ടിയുടെ അച്ഛന്‍റെ കോടതി ചെലവുകള്‍ നല‍്കാനും പൊതുപാർക്ക് മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.