ആസ്വദിച്ചു കളിക്കൂവെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു, വിജയമധുരം തിരിച്ച് നല്‍കി സൗദി ഫുട്ബോള്‍ ടീം

ആസ്വദിച്ചു കളിക്കൂവെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു, വിജയമധുരം തിരിച്ച് നല്‍കി സൗദി ഫുട്ബോള്‍ ടീം

ദോഹ: ലോകകപ്പ് ഫുട്ബോളിനായി ഖത്തറിലേക്ക് തിരിക്കുന്നതിന് മുന്‍പ് സൗദി അറേബ്യന്‍ ടീമിനെ സന്ദർശിച്ച പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇങ്ങനെ പറഞ്ഞു,
"നിങ്ങൾ ആസ്വദിച്ചു കളിക്കുക, നിങ്ങൾ സമ്മർദത്തിലാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഒരു വിജയം കൊണ്ടുവരുമെന്നോ സമനിലയിൽ എത്തുമെന്നോ ഇവിടെയാരും പ്രതീക്ഷിക്കുന്നില്ല. ലോകകപ്പ് നിങ്ങൾ നന്നായി ആസ്വദിക്കുക."
ആ വാക്കുകള്‍ സൗദി അറേബ്യന്‍ ടീം ശിരസാവഹിച്ചപ്പോള്‍ വിജയം കൂടെപ്പോന്നു. അതും  അർജന്‍റീനിയന്‍ ടീമിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച്. സൗദി അറേബ്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഈ വിജയം നല്‍കുന്ന സന്തോഷം ചെറുതല്ല.ഇന്ന് പൊതു അവധി നല്‍കിയാണ് രാജ്യം ഈ വിജയം ആഘോഷിച്ചത്.


ടീം അംഗങ്ങള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനമോ?

അർജന്‍റീനയെ ഞെട്ടിച്ച് ഗോള്‍വല കുലുക്കിയ സൗദി ടീം അംഗങ്ങള്‍ക്ക് റോള്‍സ് റോയ്സ് കാർ നല്‍കുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ചില ട്വിറ്റർ ഹാന്‍റിലുകളിലൂടെയാണ് ഇത്തരം പ്രചരണം പുറത്ത് വന്നിരിക്കുന്നത്.. 1994 ലെ ലോകകപ്പിൽ ബൽജിയത്തിന് എതിരെ സെയിദ് അൽ ഓവ്എയ്റൻ നേടിയ അദ്ഭുത ഗോളിന് ശേഷം രാജാവ് റോൾസ് റോയ്സ് കാർ സമ്മാനിച്ചിരുന്നു. ഇതാണ് പ്രചരണത്തിന് അടിസ്ഥാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.