ദോഹ: സെര്‍ബിയക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് അടുത്ത മത്സരം നഷ്ടമാകും. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
ആദ്യ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പ്പിച്ചിരുന്നു. അടുത്ത മത്സരവും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടിയായത്. നെയ്മറുടെ സ്‌കാനിങ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
കാമറൂണിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിലും നെയ്മറിന്റെ സാന്നിധ്യം ഉറപ്പിക്കാനായിട്ടില്ല. സെര്‍ബിയക്കെതിരായ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ വേദനയോടെ മൈതാനം വിട്ടത്. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങള്‍ പിന്നീട് പുറത്തു വന്നിരുന്നു.
നെയ്മറുടെ കാലില്‍ നീര്‍ക്കെട്ടുണ്ടെന്നും സ്‌കാനിങ് വേണ്ടി വരുമെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.