ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല; ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ്ഹര്‍ത്താല്‍

ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ല; ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ്ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയിലെ കെട്ടിട നിര്‍മ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലിന് മുന്നോടിയായി ഇന്നലെ വൈകിട്ട് ജില്ലയുടെ വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് നിയമ നിര്‍മാണം നടത്തുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുക എന്നിവയാണ് ആവശ്യം. ഈ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തിവരികയാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പട്ടയങ്ങളുടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ത്താലിനൊപ്പം ബഹുജന പ്രതിഷേധ പരിപാടികളും യുഡിഎഫ് ആലോചിക്കുന്നുണ്ട്. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാന്‍ എത്താന്‍ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് മന്ത്രിയുടെ സന്ദര്‍ശനം മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.