അച്ചനൊപ്പം കുരുന്നിന്റെ വര്‍ക്കൗട്ട്; സോഷ്യല്‍മീഡിയ ഏറ്റെടുത്ത സ്‌നേഹ വീഡിയോ

അച്ചനൊപ്പം കുരുന്നിന്റെ വര്‍ക്കൗട്ട്; സോഷ്യല്‍മീഡിയ ഏറ്റെടുത്ത സ്‌നേഹ വീഡിയോ

 ഭൂമിയിലെ ഏറ്റവും മഹത്തരമായ ബന്ധങ്ങളില്‍ ഒന്നാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധം. ഒരു പക്ഷെ വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ബന്ധം. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആവോളം പ്രതിഫലിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഒരു ജിമ്മില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. അച്ഛനൊപ്പം വര്‍ക്കൗട്ടിനായി ജിമ്മിലെത്തിയതാണ് മകള്‍. ജിമ്മിലെത്തിയ കുഞ്ഞു മകള്‍ ഭാരമുയര്‍ത്താന്‍ പ്രയാസപ്പെടുന്നു. എന്നാല്‍ അവള്‍ക്ക് തൊട്ടരികിലായി എത്തിയ അച്ഛന്‍ അവളെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുന്നു. അച്ഛന്റെ സ്‌നേഹവും പ്രോത്സഹാനവും ലഭിച്ചപ്പോള്‍ ആ കുരുന്ന് ഭാരമുയര്‍ത്തി.

എന്നാല്‍ ഭാരമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആ മകളുടെ സന്തോഷത്തിന് അതിരില്ല. അച്ഛന്‍ അവളെ ആലിംഗനം ചെയ്യുന്നതും സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ് അച്ഛനും മകളും തമ്മിലുള്ള ഈ സ്‌നേഹ നിമിഷങ്ങള്‍.

അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ റെക്‌സ് ചാപ്മാന്‍ ആണ് സ്‌നേഹം നിറയ്ക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.