ദോഹ: ലോകകപ്പില്‍ ഇന്നു നടന്ന ഗ്രൂപ്പ് ജി മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയ കാമറൂണിനെ ഞെട്ടിച്ച് സെര്‍ബിയ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് സെര്‍ബിയ തിരിച്ചടിച്ചത്.
ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ കാസ്റ്റെലെറ്റോയാണ് കാമറൂണിന്റെ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ പാവ്‌ലോവിച്ച് സെര്‍ബിയയുടെ സമനില ഗോള്‍ വലയിലാക്കി. രണ്ട് മിനിറ്റിനുള്ളില്‍ സാവിച്ച് ലീഡ് നേടി.
ഗ്രൂപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ രണ്ട് ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിനോട് സെര്‍ബിയ രണ്ട് ഗോളിന് തോറ്റപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണ്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് കീഴടങ്ങിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രാത്രി 9.30ന് ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.