പ്രതിഷേധം കനത്തു; യോഗ ഗുരു മുട്ടു മടക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബാബ രാംദേവ്

പ്രതിഷേധം കനത്തു; യോഗ ഗുരു മുട്ടു മടക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബാബ രാംദേവ്

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് യോഗ ഗുരു ബാബ രാംദേവ്. 'സാരിയിലും സല്‍വാറിലും സ്ത്രീകള്‍ സുന്ദരികളാണ്. അവര്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിമാരായിരിക്കും എന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പരാമര്‍ശത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷനും മഹാരാഷ്ട്ര വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. 72 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ രാംദേവിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ബാബ രാംദേവിന്റെ മാപ്പപേക്ഷ.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനായും താന്‍ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 'ബേട്ടി ബച്ചാവോയ്ക്കുള്ളിലെ വിവിധ പദ്ധതികളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

സ്ത്രീകളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ക്ലിപ്പ് സന്ദര്‍ഭത്തിന് നിരക്കാത്തതാണ്. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നവെന്നും ബാബ രാംദേവ് നല്‍കിയ മാപ്പപേക്ഷയില്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രാംദേവിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. 'ഇപ്പോള്‍ എനിക്ക് മനസ്സിലായി. രാംലീല മൈതാനത്തു നിന്ന് സ്ത്രീ വേഷത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് എന്തിനാണെന്ന്. സാരിയും സല്‍വാറും മറ്റും ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. തലച്ചോറിനു കുഴപ്പമുള്ളതുകൊണ്ട് കാണുന്നതെല്ലാം വ്യത്യസ്തമായിരിക്കും.' മഹുവ ട്വീറ്റ് ചെയ്തു.

2011 ലെ സംഭവത്തെക്കുറിച്ചായിരുന്ന മൊഹുവ പറഞ്ഞത്. ഡല്‍ഹിയിലെ രാംലീല മൈതാനത്തെ പ്രതിഷേധ സ്ഥലത്തു നിന്ന് സ്ത്രീ വേഷത്തില്‍ ആയിരുന്നു രാംദേവ് രക്ഷപ്പെട്ടത്. വെള്ള സല്‍വാര്‍ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധ സ്ഥലത്തിനു പുറത്ത് രാംദേവിനെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തെ ഓര്‍മപ്പെടുത്തിയായിരുന്നു മഹുവയുടെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.