അസാധാരണ ഘട്ടങ്ങളില്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും; മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി

അസാധാരണ ഘട്ടങ്ങളില്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും; മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതും മഹാമാരികളുടെ വ്യാപനവുമായി ബന്ധപ്പെട്ടും പ്രകൃതി ദുരന്ത സാഹചര്യങ്ങളിലും പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാരിന് പരിശോധിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ലെന്നും സര്‍ക്കാര്‍ പൗരന്മാരുടെ സ്വകാര്യത ലംഘിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ഡേറ്റ സംരക്ഷണ ബില്ലാണ് രാജ്യത്ത് കൊണ്ടുവരാനൊരുങ്ങുന്നത്. ബില്‍ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് ഉചിതമായ സംരക്ഷണം ലഭിക്കും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം പോലെ ഡാറ്റ സംരക്ഷണത്തിനുള്ള അവകാശവും പരമമല്ല. അത് ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്ല് പാസായാല്‍ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവന്‍ സംവിധാനത്തിന്റെയും സ്വഭാവമാകെ മാറും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം ഇപ്പോള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ വലിയ കമ്പനികളടക്കം ഇത്തരം ഡേറ്റ ദുരുപയോഗം ചെയ്യുന്നുമുണ്ട്. രാജ്യത്ത് അതിന് പൂര്‍ണമായും അറുതി വരുത്താനാണ് ഡേറ്റ സംരക്ഷണ ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.