ഗുണ്ടാ സംഘങ്ങളുടെ തീവ്രവാദ ബന്ധം: അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഗുണ്ടാ സംഘങ്ങളുടെ തീവ്രവാദ ബന്ധം: അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡെല്‍ഹി: ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ആറു ജില്ലകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള ജനവാസ കേന്ദ്രങ്ങളില്‍ അടക്കമാണ് പരിശോധന നടത്തുന്നത്.

ഗുണ്ടാസംഘങ്ങളും തീവ്രവാദികളും മയക്കുമരുന്ന് മാഫിയയും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിലെ ചില സംഘങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും സൂചന ലഭിച്ചിരുന്നു. പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ തുടങ്ങിയവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.