കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് ഗോവ സർക്കാർ

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് ഗോവ സർക്കാർ

പനാജി: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്ന് ഗോവ സർക്കാർ. പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കൂളിൽ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. സ്‌കൂളുകളിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതലാണ് ഗോവയിൽ സ്‌കൂളുകൾ പ്രവർത്തനമാരംഭിച്ചത്.

ഹാൻഡ് സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീര ഊഷ്മാവ് പരിശോധിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ സ്കൂളുകളിൽ പാലിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സമ്മതത്തോടുകൂടിയാണ് സ്‌കൂളുകൾ തുറക്കാനുള്ള അനുമതി നൽകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ സെഷനുകളായാണ് ക്ലാസ്സ് എടുക്കുക. പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തിയായിരിക്കും ഓരോ സെഷനും നടത്തുക. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനായി സിലബസിൽ 30 ശതമാനം കുറവ് വരുത്തിയതായി ഗോവ സെക്കൻഡറി ആന്റ് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസം മുതൽ സ്‌കൂളുകൾ പ്രവർത്തനമാരംഭിച്ചു.


Photo credit: ANI


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.