ഇറാനെ ഒരു ഗോളിന് വീഴ്ത്തി അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍

ഇറാനെ ഒരു ഗോളിന് വീഴ്ത്തി അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ഇറാനെ ഒറ്റ ഗോളില്‍ വീഴ്ത്തി യുഎസ്എ പ്രീ ക്വാര്‍ട്ടറിലെത്തി. 38ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് വിജയഗോള്‍ നേടിയത്. സ്‌കോര്‍ ചെയ്യുകയും യുഎസ് മുന്നേറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ചെയ്ത താരം നിര്‍ണായക ഗോള്‍ കുറിച്ച നീക്കത്തില്‍ ഇറാന്‍ ഗോളി അലിരിസ ബെയ്‌റാന്‍വന്ദുമായി കൂട്ടിയിടിച്ചുവീണ് പരിക്കേറ്റിരുന്നു. അത്ര സാരമുള്ളതല്ലെന്നു കരുതി കളി തുടര്‍ന്നെങ്കിലും രണ്ടാം പകുതിയോടെ തിരിച്ചുകയറി. തുടര്‍ന്നുള്ള പരിശോധനയിലാണ് പരിക്ക് ഗൗരവതരമാണെന്ന് തിരിച്ചറിഞ്ഞത്.

അമേരിക്കയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം. ഇടയ്ക്കിടെ ശക്തമായ മുന്നേറ്റങ്ങളിലൂടെ ഇറനെ വിറപ്പിച്ചു. ആദ്യ ഗോളിന് ശേഷം ഉണര്‍ന്ന് കളിച്ച ഇറാനും ശക്തമായ പ്രതിരോധം തീര്‍ത്ത് അമേരിക്കയുടെ മുന്നേറ്റങ്ങളെ ചെറുത്തു. ഗോള്‍ രഹിത രണ്ടാം പകുതി അവസാനിച്ച് പത്തുനിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമില്‍ സമനില ഗോളിനായി ഇറാനും അധികാരിക വിജയത്തിനായി അമേരിക്കയും വര്‍ദ്ധിത വീര്യത്തോടെ കളം നിറഞ്ഞു. ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഇറന് അനുകൂലമായ പെനാല്‍റ്റിയെന്ന് തോന്നിച്ച ഫൗള്‍ പുനപരിശോധനയ്‌ക്കൊടുവില്‍ റഫറി നിഷേധിച്ചതോടെ അമേരിക്കന്‍ വിജയാഘോഷം ആരംഭിച്ചു.

മറ്റൊരു മത്സരത്തില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴ് പോയിന്റോടെ ചാമ്പ്യന്‍മാരായാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് പ്രവേശനം. അഞ്ചു പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് യുഎസ്എയും പ്രീ ക്വാര്‍ട്ടറിലെത്തിയത്.

വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോള്‍. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേടിരുമ്പോള്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സാണ് യുഎസ്എയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.